ശാപമോക്ഷം കാത്ത് കുറ്റിയിൽ മുക്ക് – കോട്ടയ്ക്കകത്ത് മുക്ക് റോഡ്

Advertisement

ശാസ്താംകോട്ട:ശൂരനാട് തെക്ക്,മൈനാഗപ്പള്ളി,ശാസ്താംകോട്ട പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന കുറ്റിയിൽ മുക്ക് – കോട്ടയ്ക്കകത്ത് മുക്ക് റോഡിന് ഇനിയും ശാപമോഷമായില്ല. ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിലേക്കുള്ള യാത്രക്കാരുൾപ്പെടെ നൂറ് കണക്കിന് പേർ ദിനംപ്രതി സഞ്ചരിക്കുന്ന റോഡ് കഴിഞ്ഞ 10 വർഷത്തിലധികമായി കാൽ നടയായി പോലും സഞ്ചരിക്കാൻ കഴിയാത്ത വിധം തകർന്ന് കിടക്കുകയായിരുന്നു.റോഡ് നന്നാക്കാൻ അധികൃതർ നടപടി സ്വീകരികരിക്കാത്ത സാഹചര്യത്തിൽ കുറ്റിയിൽ മുക്കിലെയും കോട്ടയ്ക്കകത്ത് മുക്കിലെയും ഓട്ടോറിക്ഷാ തൊഴിലാളികൾ വിവിധ സമര പരിപാടികൾ നടത്തുകയും ജനപ്രതിനിധികളെ കണ്ട് പ്രതിഷേധം അറിയിക്കുകയും ചെയ്തു.ഇതിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.കെ ഗോപനും അനിൽ.എസ്.കല്ലേലിഭാഗവും 20 ലക്ഷം രൂപ അനുവദിച്ചു.പി.കെ ഗോപന്റെ ഫണ്ട് ഉപയോഗിച്ച് കോട്ടയ്ക്കകത്ത് മുക്കിൽ നിന്നും അനിൽ.എസിന്റെ ഫണ്ട് ഉപയോഗിച്ച് കുറ്റിയിൽ മുക്കിൽ നിന്നും പണി നടത്തി.ഈ ഭാഗത്തെ റോഡ് തകർച്ചയ്ക്ക് പരിഹാരമായങ്കിലും ഇവയ്ക്ക് ഇടയിലുള്ള ഒരു കിലോമീറ്ററിലധികം റോഡ് ഇപ്പോഴും തകർന്ന് കിടക്കുകയാണ്. ഈ ഭാഗം ശരിയാക്കുന്നതിന് ഫണ്ട് അനുവദിക്കാമെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉറപ്പ് നൽകിയിരുന്നങ്കിലും നടപ്പിലായില്ല. ഈ റോഡിന്റെ തുടർച്ചയായിട്ടുള്ള
കോട്ടയക്കകത്ത് മുക്ക് – കിഴക്കിടത്ത് മുക്ക് റോഡും തകർന്ന് കിടക്കുകയാണ്.ഈ ഭാഗങ്ങൾ കൂടി ഉൾപ്പെടുന്ന കാരാളിമുക്ക് – കിഴക്കിടത്ത് മുക്ക് റോഡ് നിർമ്മാണത്തിന് സംസ്ഥാന ബഡ്ജറ്റിൽ കഴിഞ്ഞ 5 തവണയിൽ അധികമായി 10 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപനം വരാറുണ്ടെങ്കിലും ഇപ്പോഴും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുകയാണ്.

Advertisement