എൽ ഡി എഫ് സാരഥി അഡ്വ സി എ അരുൺകുമാറിന്  കുന്നത്തൂരിൽ ആവേശകരമായ സ്വീകരണം

Advertisement

ശാസ്താംകോട്ട : യുവത്വത്തിന്റെ ആവേശമായ മാവേലിക്കര ലോക്‌സഭാ മണ്ഡലം എൽ ഡി എഫ് സാരഥി അഡ്വ സി എ അരുൺകുമാറിന്  കുന്നത്തൂരിൽ ആവേശകരമായ സ്വീകരണം.വെള്ളി രാവിലെ 7 ന് മൺട്രോ തുരുത്ത് പഞ്ചായത്തിലെ കൺട്രാംകാണിയിൽ കോവൂർ കുഞ്ഞുമോൻ എം എൽ എ പര്യടനം ഉദ്‌ഘാടനം ചെയ്തു ,
  ഉദ്‌ഘാടന സമ്മേളനത്തിൽ  എ വിനോദ് അധ്യക്ഷത വഹിച്ചു .

മൺട്രോ തുരുത്ത് , കിഴക്കേ കല്ലട , പവിത്രേശ്വരം , കുന്നത്തൂർ പഞ്ചായത്തുകളിലായിരുന്നു പര്യടനം.കർഷകരും കർഷകത്തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളും സ്ത്രീകളും കുട്ടികളും മുതിർന്നവരും സാംസ്കാരിക പ്രവർത്തകരും ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ അരുൺകുമാറിന്  വിജയാശംസ നേരാനെത്തി. വാദ്യമേളങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയിൽ ആയിരങ്ങൾ പ്രിയ നേതാവിനെ വരവേറ്റു.കൈതകോട് ജംഗ്‌ഷനിൽ എത്തിയപ്പോൾ പൂക്കളും പുസ്തകങ്ങളും നൽകിയും ചുവന്ന തലപ്പാവണിയിച്ചും ഫലങ്ങൾ നൽകിയും ഹൃദ്യമായ സ്വീകരണം.  പണയിൽ ജംഗ്‌ഷനിൽ കറ്റയേന്തിയ കർഷക സ്ത്രീകളും മുത്തുക്കുടകളും സ്വീകരണ കേന്ദ്രങ്ങളിൽ മാറ്റ് കൂട്ടി. 

ഏഴാം മൈലിൽ ആയിരുന്നു സമാപനം  . സമാപന സമ്മേളനം സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്‌ഘാടനം ചെയ്‌തു . കേന്ദ്ര  ഇലക്ഷൻ കമ്മറ്റി പ്രസിഡന്റ് കെ സോമപ്രസാദ് ,  എൽ ഡി എഫ് നേതാക്കളായ   എം ശിവശങ്കര പിള്ള ,ആർ എസ് അനിൽ , അഡ്വ സി ജി ഗോപു കൃഷ്ണൻ ,  കെ ശിവശങ്കരൻ നായർ , സാബു ചക്കുവള്ളി , സി കെ ഗോപി , കുറ്റിയിൽ ഷാനവാസ് , ടി ആർ ശങ്കര പിള്ള , കെ കെ രവികുമാർ , അർദർ ലോറൻസ് , കെ മധു , ആർ അനീറ്റ , ബിനു കരുണാകരൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു .