പരിമിതികളെ ചിരിച്ചുതള്ളിയ ടോണിക്കിത് കന്നിവോട്ട്

Advertisement

പത്തനാപുരം: മാവേലിക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്റെ പര്യടന വാഹനം മേലില പഞ്ചായത്തിലെ കുരിയാന മുകളിൽ എത്തിയപ്പോൾ സ്വീകരിക്കാൻ കാത്തു നിന്നവരുടെ കൂട്ടത്തിൽ നിറഞ്ഞ ചിരിയുമായി ഒരു യുവാവ് ഉണ്ടായിരുന്നു.
ചാരുവിള പുത്തൻവീട്ടിൽ ജോയിയുടെ മകൻ ടോണി തോമസ്.
പിച്ച വെച്ച് തുടങ്ങേണ്ട,ഒന്നര വയസ്സ് പ്രായമുള്ളപ്പോൾ ശരീരം തളർന്നുപോയ ഹതഭാഗ്യവാൻ.
എന്തിനും ഏതിനും പരസഹായം വേണം.
ശരീരത്തോടൊപ്പം മനസ്സും തളർന്നു പോകുന്ന അവസ്ഥ. എന്നാൽ ടോണി തളർന്നില്ല. ഒന്നര വയസ്സുകാരന്റെ നിഷ്കളങ്കമായ പുഞ്ചിരി 22 വയസ്സിലും ആ മുഖത്തുനിന്നും മാഞ്ഞില്ല. പരിമിതികളെ അവഗണിച്ച് പഠിച്ചു.താൻ പഠിച്ച പത്തനാപുരം ആശാഭവനിലെ  സമാന പരിമിതിയുള്ളവരുടെ അധ്യാപകനായി മാറി.
ഓട്ടോ ഡ്രൈവറായ ജോയിയുടെ ഒക്കത്തിരുന്നാണ് സ്വീകരണ സ്ഥലത്തെത്തിയത്. കൊടിക്കുന്നിലിന്  മാല ചാർത്തി കൈ ചേർത്തു പിടിച്ചിട്ട് ടോണി പറഞ്ഞു. എനിക്കിത് കന്നിവോട്ടാണ്.