410 ഗ്രാം ഗഞ്ചാവുമായി രണ്ട് പേർ പിടിയിൽ

Advertisement

കരുനാഗപ്പള്ളി : ലോകസഭ ഇലക്ഷനോടനുബന്ധിച്ച് എക്സൈസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ കരുനാഗപ്പള്ളി കുതിരപ്പന്തി ഭാഗത്ത് അസി: എക്സൈസ് ഇൻസ്പെക്ടർ പി എൽ വിജിലാലിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച 410 ഗ്രാം ഗഞ്ചാവുമായി പിടിയിലായി.. തഴവ പഞ്ചായത്തിൽ തഴവ തെക്കുംമുറി മേക്ക് വലിയ വീട്ടിൽ ഷൈൻ (24 ), പുതിയകാവ് കടത്തൂർ മുറിയിൽ നടിയലയത്ത് പടീറ്റതിൽ വിഷ്ണു (24) എന്നിവരാണ് പിടിയിലായത്.. യുവതി യുവാക്കൾ ആവശ്യപ്പെടുന്ന മുറക്ക് ലഹരി വസ്തുക്കൾ എത്തിച്ച് നൽകുന്ന സംഘത്തിൽ ഉൾപ്പെട്ടവരാണന്ന് സംശയിക്കുന്നു.. വിശദമായ തുടരന്വേഷണത്തിന് നടപടികൾ ആരംഭിച്ചു. പ്രിവൻ്റീവ് ഓഫിസർ എസ് ആർ ഷെറിൻരാജ് സിവിൽ എക്സെസ് ഓഫിസർമാരായ കെ സാജൻ, ജിനു തങ്കച്ചൻ വനിത സിവിൽ എക്സെസ് ഓഫിസർ ജയലക്ഷ്മിഎന്നിവർ റെയ്‌ഡിൽ പങ്കെടുത്തു. മദ്യം മയക്കുമരുന്നുകളുടെ ഉപഭോഗം വിതരണം എന്നിവ ശ്രദ്ധയിൽ പെട്ടാൽ 24 മണിക്കൂർ തുറന്ന് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ പൊതുജനങ്ങൾക്ക് അറിയിക്കാവുന്നതാണ് – 04762630831, 9400069456

Advertisement

2 COMMENTS

  1. I am personally informed about this case and its were about. Both this kids were released yesterday evening only. Can you mention the source of this information on the quality of weed seized from the kids. I don’t know the law much but I am sure it was close half kg they wouldn’t have be released on personal bail. Either you guys withdraw this news or mention the correct information. Awaiting your kind response on the same

Comments are closed.