മിനിലോറിയില്‍ കഞ്ചാവ് കടത്ത്; പ്രതിക്ക് രണ്ട് വര്‍ഷം കഠിന തടവ്

Advertisement

കൊട്ടാരക്കര: മിനിലോറിയില്‍ വില്‍പ്പനയ്ക്കായി കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് 2 വര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. വര്‍ക്കല പുതുവല്‍ പുത്തന്‍വീട്ടില്‍ ജിനുവിനെ(48)യാണ് കുറ്റക്കാരനെന്ന് കണ്ട് കൊല്ലം 24 അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ശാലീന.വി.ജി.നായര്‍ ശിക്ഷിച്ച് ഉത്തരവായത്. പിഴയൊടുക്കാതിരുന്നാല്‍ മുന്നുവര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കണം. 1.840 കിലോഗ്രാം കഞ്ചാവാണ് ഇയാളുടെ പക്കല്‍ നിന്നും പിടികൂടിയത്. കൊട്ടാരക്കര എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement