ദേശാഭിമാനി ലേഖകന്റെ വീടിനു നേരെ കല്ലേറ്;എസ്എഫ്ഐ ഏരിയ സെക്രട്ടറിക്ക് പരിക്ക്

Advertisement

ശാസ്താംകോട്ട: മുതുപിലാക്കാട്ട് മാരകായുധങ്ങളുമായി എത്തിയ സംഘം മാധ്യമ പ്രവർത്തകന്റെ വീടിനു നേരെ കല്ലെറിഞ്ഞു.ദേശാഭിമാനി ശാസ്താംകോട്ട ലേഖകൻ എസ്.അജേഷിന്റെ വീടിന് നേരെയാണ് കല്ലേറ് ഉണ്ടായത്.ഈ സമയം വീടിനു പുറത്ത് നിൽക്കുകയായിരുന്ന സുഹൃത്തും എസ്എഫ്ഐ ഏരിയ സെക്രട്ടറിയുമായ അരവിന്ദന്റെ തലയ്ക്ക് പരിക്കേറ്റു.ഇയ്യാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം.ആക്രമണം നടക്കുമ്പോൾ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ വീട്ടിൽ ഉള്ളപ്പോഴാണ് ആക്രമണം നടന്നത്.കല്ലേറിൽ വീടിന്റെ ജനാലകളും തകർന്നിട്ടുണ്ട്.മുതുപിലാക്കാട്
പാർത്ഥസാരഥി ക്ഷേത്രത്തിലെ കൊടിയേറ്റ് കഴിഞ്ഞു മടങ്ങിയ സംഘമാണ് ആക്രമണം നടത്തിയതെന്നും ഇവർ ആർഎസ്എസ് പ്രവർത്തകരാണെന്നും കാട്ടി അജേഷ് ശാസ്താംകോട്ട പൊലീസിൽ പരാതി നൽകി.

Advertisement