കിണർ വൃത്തിയാക്കാനിറങ്ങി ശ്വാസതടസ്സം അനുഭവപ്പെട്ട താമരക്കുളം സ്വദേശിയെ  അഗ്നിരക്ഷാസേന  രക്ഷപെടുത്തി

Advertisement

ശാസ്താംകോട്ട:വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്ന കിണർ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി ശ്വാസതടസ്സത്തെ തുടർന്ന് അബോധാവസ്ഥയിലായി.ശൂരനാട് വടക്ക് പാറക്കടവ് പുലിക്കുളം മറ്റത്ത് ജംഗ്ഷനു സമീപം ഗോപ ഭവനത്തിൽ ഗോപാലകൃഷ്ണൻ നായരുടെ വീട്ടുമുറ്റത്തെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ താമരക്കുളം സ്വദേശിയായ സലീം (54) ആണ് 50 അടി താഴ്ച്ചയുള്ളതും വായു സഞ്ചാരമില്ലാത്തതുമായ കിണറ്റിൽ അകപ്പെട്ടത്.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ശാസ്താംകോട്ട അഗ്നിരക്ഷാസേന സ്ഥലത്തെത്തി.

ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ മിഥിലേഷ്.എം.കുമാർ ഉടൻ തന്നെ വായുസഞ്ചാരം കുറവുള്ള കിണറ്റിലിറങ്ങി റെസ്ക്യൂ നെറ്റിൻ്റെയും റോപ്പിൻ്റെയും സഹായത്താൽ സലീമിനെ കിണറിനു പുറത്തെത്തിച്ചു.അസി:സ്റ്റേഷൻ ഓഫീസർ യേശുദാസിൻ്റെ നേതൃത്വത്തിൽ ഫയർ ആന്റ് റെസ്കൂ ഓഫീസർമാരായ അഭിലാഷ്,സണ്ണി,ഷാനവാസ്,ഹോം ഗാർഡുമാരായ വാമദേവൻ പിള്ള,ഷിജു ജോർജ്ജ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.