ശാസ്താംകോട്ട . ബൈക്ക് നി യന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് തെറിച്ചുവീണ് യുവാവ് തൽക്ഷണം മരിച്ചു. കരുനാഗപ്പള്ളി തൊടിയൂർ പാട്ടുപുരയ്ക്കൽ വെളുത്ത മണൽ ജെ.എസ്.ബ്രദേഴ്സ് സിദ്ദിഖിന്റെയും സലീനയുടെയും മകൻ സച്ചിൻ (23) ആണു മരിച്ചത്. പോരുവഴിയിൽ നിന്നു വീട്ടിലേക്ക് മടങ്ങുന്നതിനിടെ ശൂരനാട് തെക്ക് കുമരൻചിറ ക്ഷേത്രത്തിനു സമീപം രാത്രി 7.30ന് ആണ് സംഭവം. ഗുരുതരമായി പരുക്കേറ്റ സച്ചിനെ സ്വകാര്യ
ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം താലൂക്ക് ആശുപ്രതി മോർച്ചറിയിലേക്കു മാറ്റി. അപകടത്തിൽ തെറിച്ചു വീണ സച്ചിന്റെ ബൈക്കിൽ തട്ടി പിന്നാലെയെത്തിയ സഹോദരൻ ഷൈനിൻ്റെ ബൈക്കും മറിഞ്ഞു. ഷൈനിന്റെ കാലിനു പരുക്കുണ്ട്. സച്ചിൻ ടാറ്റൂ ആർട്ടിസ്റ്റാണ്. ഭാര്യ: ഷിഫാന.