കൊട്ടാരക്കര ചന്തമുക്കിലെ ലോഡ്ജില്‍ വയോധികന്‍ മരിച്ച നിലയില്‍

Advertisement

കൊട്ടാരക്കര: വയോധികനെ കൊട്ടാരക്കര ചന്തമുക്കിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇഞ്ചക്കാട് കണ്ണങ്കര വീട്ടില്‍ കൃഷ്ണന്‍കുട്ടി (60)യെയാണ് ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടാണ് ഇയാള്‍ ലോഡ്ജിലെത്തി മുറിയെടുത്തത്. ഇന്നലെ രാവിലെ മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പോലീസെത്തി നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. മരണകാരണം വ്യക്തമല്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം താലൂക്കാശുപത്രിയിലേക്ക് മാറ്റി. അവണൂര്‍ കശുവണ്ടി ഫാക്ടറി ജീവനക്കാരനായിരുന്നു. ഭാര്യയും മക്കളുമായി വേര്‍പിരിഞ്ഞ് ഒറ്റക്കായിരുന്നു താമസം.