സൂര്യാഘാതമോ, കുന്നിക്കോട്ട് ഗൃഹനാഥനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Advertisement

പുനലൂര്‍. ഗൃഹനാഥനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.പുനലൂർ കുന്നിക്കോട് തെങ്ങുവിള വീട്ടിൽ ബിജുലാൽ (47) ആണ് മരിച്ചത്.ഹൃദയഘാതം ഉണ്ടായത് ആകാം എന്നാണ്  പ്രാഥമിക നിഗമനം .
ശരീരത്തിൽ പൊള്ളലേറ്റ പാടുകളും ഉണ്ട്.കുഴഞ്ഞുവീണ ബിജുവിന് സൂര്യഘാതം ഏറ്റത്  ആകാമെന്നാണ്  ആരോഗ്യ വകുപ്പിൻ്റെ പ്രാഥമിക വിലയിരുത്തൽ.ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ കൃഷിയിടത്തിൽ എത്തിയ ബിജുവിനെ ഏറെ നേരം ആയി കാണാതെ വന്നതോടെ കുടുംബാങ്ങൾ അന്വേഷിച്ച് ചെന്നപ്പോഴാണ് ബിജുവിനെ ബോധരഹിതനായി കണ്ടെത്തിയത്.വാട്ടർ അതോറിറ്റിയുടെ കുന്നിക്കോട് പച്ചില പമ്പ് ഹൗസിലെ കരാർ ജീവനക്കാരനാണ് മരണപ്പെട്ട ബിജുലാൽ.