മുതുപിലാക്കാട് ഉല്‍സവം വര്‍ണാഭമായി

Advertisement

മുതുപിലാക്കാട് പാര്‍ത്ഥസാരഥീക്ഷേത്രത്തിലെ ഉല്‍സവ സമാപനത്തോടനുബന്ധിച്ച് വര്‍ണാഭമായ കെട്ടുകാഴ്ച നടന്നു. പടുകൂറ്റന്‍ കെട്ടുകാളകള്‍ മുതല്‍ കുട്ടികള്‍ തോളിലേറ്റികൊണ്ടുവരുന്ന കുഞ്ഞുകാളകള്‍വരെ കെട്ടുകാഴ്ചയില്‍ നിരന്നു. പുതുതായി രംഗത്തിറക്കിയ പാര്‍ത്ഥിപന്‍ എന്ന പടുകൂറ്റന്‍ കെട്ടുകാളയടക്കം കൂറ്റന്‍ ഉരുപ്പടികള്‍ എത്തിക്കുന്നതിനായി മേഖലയിലെ വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നു. കൊട്ടരക്കര റോഡിലെ നെടിയവിള-സിനിമാപറമ്പ് റൂട്ടില്‍ ഉല്‍സവം പ്രമാണിച്ച് ഗതാഗതവും പൊലീസ് വഴിതിരിച്ചുവിട്ടു.

Advertisement