ശാസ്താംകോട്ട. ജൂനിയർ ചെംബർ ഇൻ്റർനാഷണൽ JCI Zone 22 ജൂനിയർ ജേസീസിൻ്റെ നേതൃത്ത്വത്തിൽ ലഹരിമരുന്നിനെതിരെ നടത്തിയ തെരുവുനാടകം കോട്ടയത്ത് നിന്ന് ആരംഭിച്ച് ശാസ്താംകോട്ടയിൽ സമാപിച്ചു. JCI ശാസ്താംകോട്ടയുടെ പ്രസിഡൻ്റ് നിഖിൽദാസ് പാലവിള അദ്ധ്യക്ഷത വഹിച്ചു.


ശാസ്താംകോട്ട പോലീസ് സർക്കിൾ ഇൻസ്പെക്ടർ ആർ.രാകേഷ് ഉദ്ഘാടനം ചെയ്തു.
പോലീസ് സബ്ബ് ഇൻസ്പെക്ടർ അനൂപ്, പ്രജിതാ ശ്രീനാഥ്,രാമകൃഷ്ണൻ,സതീഷ് കുമാർ. ആർ എന്നിവർ സംസാരിച്ചു.
ജൂനിയർ ജേസീസ് സോൺ പ്രസിഡൻ്റ് അരുണിമാ റോയി യുടെ നേതൃത്ത്വത്തിൽ തെരുവ് നാടകം അരങ്ങേറി.