മുതുപിലാക്കാട് ക്ഷേത്രോത്സവത്തിനിടെ പൊലീസുകാരനെ ആക്രമിച്ച സംഭവം;അറസ്റ്റിലായ യുവാക്കൾ നിരപരാധികളെന്ന് വാദം

Advertisement

ശാസ്താംകോട്ട:മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പൊലീസിനെ സംഘം ചേർന്ന് ആക്രമിച്ചെന്ന പരാതിയിൽ
അറസ്റ്റിലായ സൈനികർ ഉൾപ്പെടെയുള്ള യുവാക്കൾ നിരപരാധികളെന്ന് നാട്ടുകാർ.സൈനികരായ മുതുപിലാക്കാ ട് സ്വദേശി അഖിൽ (25),പടിഞ്ഞാറേകല്ലട സ്വദേശി അശ്വിൻ (31),ടാക്സ‌് വകുപ്പിലെ ജീവനക്കാരനും മുതുപിലാക്കാട് സ്വദേശിയുമായ അനന്തു (27) എന്നിവരാണ് അറസ്‌റ്റിലായത്.

വിവിധ വകുപ്പുകൾ ചുമത്തി അറസ്‌റ്റ് ചെയ്ത കോടതിയിൽ ഹാജരാക്കിയ ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.ഉത്സവത്തിന്റെ സമാപന ദിവസമായ വെള്ളിയാഴ്ച രാത്രി 9നാണ് സംഭവം.പൊലീസ് ഉദ്യോഗസ്ഥനായ കോവൂർ സ്വദേശി അമൽ ലാലിനാണ് പരിക്കേറ്റത്.കെട്ടുകാഴ്ച നടക്കുന്നതിനിടെ വാഹനത്തിൽ സജ്ജമാക്കി എത്തിച്ച ഡി.ജെ നിർത്തിവയ്ക്കണമെന്ന പൊലീസ് നിർദേശമാണ് സംഘർഷത്തിൽ കലാശിച്ചത്.പിന്നീട് യുവാക്കൾ പൊലീസുമായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.ഇതിനിടയിൽ ഉത്സവം കാണാനെത്തിയ നിരപരാധികളായ തങ്ങളെ പൊലീസ് കേസിൽ കുടുക്കുകയായിരുന്നുവെന്നും യഥാർത്ഥ പ്രതികൾ വയൽ വഴി ഓടി
രക്ഷപ്പെട്ടതായും അറസ്റ്റിലായവർ പറയുന്നു.