മതേതര ഇന്ത്യയെ ഇല്ലാതാക്കാൻ ഗൂഢശ്രമമെന്ന് മുനവ്വറലി തങ്ങൾ

Advertisement

ശാസ്താംകോട്ട : വർഗീയതയും മതേതരത്വവും തമ്മിലുള്ള യുദ്ധമാണ് നടക്കുന്നതെന്നും ഈ യുദ്ധത്തിൽ നമുക്ക് ജയിക്കണമെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ.മാവേലിക്കര പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന് മൈനാഗപ്പള്ളി ഐസിഎസ് ജംഗ്ഷനിൽ നൽകിയ സ്വീകരണ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യ എന്ന മഹത്തായ ആശയത്തെ ഇല്ലാതാക്കാൻ വർഗീയ ഫാസിസ്റ്റുകൾ ഗൂഢശ്രമം നടത്തുകയാണ്.

ഇതിനെതിരെ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന പോരാട്ടത്തിന് കരുത്ത് പകരാൻ കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെയുള്ള യുഡിഎഫ് സ്ഥാനാർഥികളെ വിജയിക്കേണ്ടത് അത്യാവശ്യമാണ്.എണ്ണിയാൽ ഒടുങ്ങാത്ത വികസന പ്രവർത്തനങ്ങൾ നടത്തിയ ജനപ്രതിനിധിയാണ് കൊടിക്കുന്നിൽ.അദ്ദേഹം വീണ്ടും വിജയിച്ചു വന്നാൽ മാവേലിക്കര മണ്ഡലത്തിലെ ഓരോരുത്തർക്കും അഭിമാനിക്കാൻ കഴിയുന്ന സ്ഥാനത്ത് എത്തുമെന്നും മുനവ്വറലി തങ്ങൾ ഉറപ്പ് നൽകി.

Advertisement