കൊട്ടിയത്ത് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു

Advertisement

കൊട്ടിയം: നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു. തഴുത്തല പേരയം ശ്രീ ഭവനിൽ രാധാകൃഷ്ണൻ്റെയും, ചിത്രയുടെയും മകൻ ശരത് ലാൽ ( 25 ) ആണ് മരിച്ചത്. വിഷു ദിവസം പുലർച്ചേ രണ്ടു മണിയോടെ പുതുച്ചിറ – തഴുത്തല റോഡിൽ ഇന്ത്യൻ പബ്ലിക് സ്കൂളിന് സമീപത്തായിരുന്നു അപകടം. ആശ്രാമത്ത് മൊബൈൽ സർവീസ് എഞ്ചിനിയറായ ശരത് ലാൽ ആശ്രാമം ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രകണ്ട് മടങ്ങവെയായിരുന്നു അപകടം. ഭാര്യ: മിഥുല. കൊട്ടിയം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.