കൊല്ലം. കൊട്ടിയത്ത് ദേശീയപാതയ്ക്കായി എടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് പരുക്ക്. ഉമയനെല്ലൂർ സ്വദേശി ഷംസുദ്ദീന്റെ വാരിയെല്ലിന് പൊട്ടലേറ്റു. കൊട്ടിയത്ത് നിന്ന് ഉമയനെല്ലൂരിലേക്ക് വരികയായിരുന്ന ഷംസുദ്ദീൻ ഇ.എസ്.ഐ ജംഗ്ഷന് സമീപത്ത് വെച്ച് അപകടത്തിൽപ്പെട്ടു.
എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ ബൈക്ക് റേഡിന്റെ വശത്തേക്ക് ചേർത്തപ്പോൾ പത്തടി ആഴമുള്ള കുഴിയിൽ വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരനാണ് ഷംസുദ്ദീനെ കുഴിയിൽ നിന്ന് ഉയർത്തി ആശുപത്രിയിൽ എത്തിച്ചത്. അതേസമയം, മതിയായ സുരക്ഷ ഒരുക്കാതെയാണ് ദേശീയപാതയുടെ നിർമാണമെന്ന് പരാതിയുണ്ട്.