കുന്നത്തൂർ : കുന്നത്തൂർ മാനാമ്പുഴ തൃക്കണ്ണാപുരം ശ്രീമഹാദേവർ ക്ഷേത്രത്തിൽ സപ്താഹയജ്ഞവും ഉത്സവവും ആരംഭിച്ചു.23 ന് സമാപിക്കും.ഭാഗവതശ്രീ ചെങ്ങന്നൂർ ജയപ്രകാശാണ് യജ്ഞാചാര്യൻ.യജ്ഞത്തിന്റെ ഭാഗമായി എല്ലാ ദിവസവും വിശേഷാൽ പൂജകളും അർച്ചനകളും,ഭാഗവത പ്രഭാഷണം,അന്നദാനം എന്നിവ നടക്കും.18 ന് രാവിലെ 11ന് രുഗ്മിണിസ്വയംവരം,19 ന് രാവിലെ 10ന് കുചേലഗതി,വൈകിട്ട് 5 ന് നാരങ്ങാവിളക്ക് പൂജ,20 ന് വൈകിട്ട് 4ന് അവഭൃഥസ്നാനഘോഷയാത്ര, രാത്രി 7ന് പ്രഭാഷണം,8ന് തിരുവാതിരയും നൃത്തനൃത്യങ്ങളും എന്നിവ നടക്കും.21 ന് പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി രാത്രി 7ന് നൃത്ത നൃത്യങ്ങൾ,9 ന് ഗാനമേള.22ന് രാത്രി 7.30 ന് നൃത്തസന്ധ്യ,9 ന് സംഗീതസദസ്.സമാപന ദിവസമായ 23ന് വൈകിട്ട് 4 ന് കെട്ടുകാഴ്ച,രാത്രി 10ന് ഗാനമേള എന്നിവ നടക്കും.
