കൊട്ടാരക്കരയില്‍ ബന്ധുവായ യുവതിയെ വെട്ടി പരിക്കേല്പിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു

Advertisement

കൊട്ടാരക്കര: കൊട്ടാരക്കര അമ്പലപ്പുറത്ത് ഇളയച്ഛന്റെ മകളെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കൊട്ടാരക്കര അമ്പലപ്പുറം പൂവന്‍ പൊയ്കയില്‍ നിരപ്പില്‍ വീട്ടില്‍ രാജു (50) ആണ് തൂങ്ങിമരിച്ചത്.
കൊട്ടാരക്കര നിഷാഭവനില്‍ നിഷ (39)യെ ആണ് തലക്ക് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് രാജു ഏഴ് തവണ വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. വ്യാഴാഴ്ച രാവിലെ 9-ഓടെയായിരുന്നു സംഭവം.

പരിക്കേറ്റ നിഷയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടന്നതിന് ശേഷം രാജു നിഷയുടെ സമീപത്തെ വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു. കൊട്ടാരക്കര പോലീസ് സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. രാജു പല തവണ നിഷയോട് സാമ്പത്തിക ഇടപാട് നടത്തുകയും വിവാഹഭ്യര്‍ത്ഥന നടത്തുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു.