നായിക് എസ് സെബാസ്റ്റ്യൻ ഓർമ്മദിനം ആചരിച്ചു

Advertisement

കൊല്ലം : കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് സ്ഥാപകനേതാവായ നായിക് എസ് സെബാസ്റ്റ്യന്റെ ഓർമ്മദിനമായ ഏപ്രിൽ 19 നു കൊല്ലം വിമുക്തഭടഭവനിൽ അനുസ്മരണസമ്മേളനം ജില്ലാ പ്രസിഡന്റ് സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എൻ സദൻ, ട്രഷറർ ജി രാധാകൃഷ്ണൻ വൈസ് പ്രസിഡന്റ് അനിൽ കുമാർ, ജോ സെക്രട്ടറി ഡോ അജിത് കെ. സി ഓർഗ സെക്രട്ടറി ശശിധരൻ പിള്ള, വിവിധ താലൂക്ക് ഭാരവാഹികൾ, മഹിളാവിംഗ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
വിവിധ താലൂക്ക് ആസ്ഥാന മന്ദിരങ്ങളിലും യൂണിറ്റ് ആസ്ഥാനങ്ങളിലും അനുസ്മരണ സമ്മേളനങ്ങൾ നടന്നു.