ഓടിക്കാന്‍ വാങ്ങിയ വാഹനം പണയം വച്ച് പണം തട്ടിയ കേസില്‍ കരുനാഗപ്പള്ളി സ്വദേശിയെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും പിടികൂടി

Advertisement

കരുനാഗപ്പള്ളി. ഓടിക്കാന്‍ വാങ്ങിയ വാഹനം പണയം വച്ച് പണം തട്ടിയ കേസില്‍ പ്രതിയെ പൊലീസ് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും പിടികൂടി.
തഴവ പാലപ്പള്ളി പടീറ്റതില്‍ അജിത് കുമാറിനെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. പരിചയക്കാരന്റെ മഹീന്ദ്ര ബൊലേറോ ഓടിക്കാനായി വാങ്ങി

നാലുമാസം കഴിഞ്ഞ് അത് കൊച്ചിയില്‍ പണയത്തിലാണ് എടുക്കാന്‍ രണ്ടുലക്ഷം രൂപ വേണണെന്നാവശ്യപ്പെട്ടു. ഇത് നല്‍കിയപ്പോള്‍ വാഹനം തിരികെ നല്‍കാതെ മുങ്ങുകയായിരുന്നു. പ്രതിക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് തുടർന്ന് കരുനാഗപ്പള്ളി പോലീസ് സംഘത്തിന് പ്രതിയെ കൈമാറുകയും കോടതി റിമാൻ്റ് ചെയ്യുകയും ചെയ്തു.