വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ ഗൃഹനാഥൻ മരിച്ചു

Advertisement

ശൂരനാട് തെക്ക്. ഇരവിച്ചിറ കിഴക്ക് വാഴുവേലിൽ വീട്ടിൽ ഭാസ്കരക്കുറുപ്പ് (72) ആണ് മരിച്ചത്. പതാരത്തുനിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ വരുന്നതിനിടെ ബുധനാഴ്ച രാത്രി പത്തിന് പാറയ്ക്കാട്ടുമൂല ജങ്ഷനു സമീപമാണ് അപകടം. തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ ഭാസ്കരക്കുറുപ്പിനെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സ്കൂട്ടറിൽ അജ്ഞാത വാഹനം തട്ടിയെന്നാണ് സൂചന. സി.സി.ടി.വി.ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം നടക്കുകയാണ് പോലീസ് പറഞ്ഞു. പ്രവാസിയായിരുന്ന ഭാസ്കരക്കുറുപ്പ് നാട്ടിൽ കൃഷി ചെയ്തുവരികയായിരുന്നു. ഭാര്യ: പ്രസന്നകുമാരി. മക്കൾ: സജിതാകുമാരി, സനിതാകുമാരി. മരുമക്കൾ: പ്രകാശ്, ശിവപ്രസാദ്. സഞ്ചയനം ബുധനാഴ്ച എട്ടിന്.