കരുനാഗപ്പള്ളി .ഇഡിയോ സിബിഐയോ പോലുള്ള ഏതെങ്കിലും കേന്ദ്ര ഏജൻസിയെ കണ്ടു വിരണ്ട് ബിജെപിയിൽ ചേരുന്നവരല്ല ഇടതുപക്ഷക്കാരെന്ന് രാഹുൽ ഗാന്ധി മനസ്സിലാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ആലപ്പുഴ പാർലമെൻറ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ എം ആരിഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച പ്രകടനവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിക്കുന്ന രാഹുൽഗാന്ധി രാഷ്ട്രീയ പക്വതയില്ലാതെയാണ് പെരുമാറുന്നത്. എന്ത് കേസിന്റെ പേരിലാണ് പിണറായിയെ അറസ്റ്റ് ചെയ്യേണ്ടത്.
എന്തെങ്കിലും കേസ് ഉണ്ടാക്കി അദ്ദേഹത്തെ അറസ്റ്റ് ചെയ്യാമെന്നത് വിദൂരമായ ഒരു സ്വപ്നം മാത്രമാണ്. സഹകരണ മേഖലയെ കുറിച്ചുൾപ്പടെ ഇന്ത്യൻ പ്രധാനമന്ത്രി കേരളത്തിൽ വന്ന് അസംബന്ധമായ പ്രചാരണം നടത്തുകയാണ്. കേരളത്തെ ശത്രു രാജ്യത്തെ പോലെയാണ് കേന്ദ്രം കണക്കാക്കുന്നത്. കേരളത്തിലെ ഓരോ മണ്ഡലത്തിലും കരുത്തരായ സ്ഥാനാർത്ഥികളെയാണ് എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. ഷൈലജ ടീച്ചർക്ക് ലഭിക്കുന്ന പൊതുവായ അംഗീകാരത്തിൽ ഭയം കൊണ്ട് അശ്ലീല പ്രചരണം നടത്തുകയാണ്. അശ്ലീല പാർട്ടിയായി കേരളത്തിലെ കോൺഗ്രസ് മാറിയിരിക്കുന്നു. കേരളത്തിൽ ഒന്നാമതായി ജയിക്കുന്ന മണ്ഡലമായി വടകര മാറിയെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമഭേദഗതിയെക്കുറിച്ച് പറയാൻ ഞങ്ങൾക്ക് മനസ്സില്ല എന്ന് പറയുന്ന മാനസികാവസ്ഥയിലാണ് കോൺഗ്രസ്. മതനിരപേക്ഷതയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ വിശ്വസിക്കാൻ കഴിയാത്ത പാർട്ടിയായി കോൺഗ്രസ് മാറിയെന്നും അദ്ദേഹം പറഞ്ഞു. എം എസ് താര യോഗത്തിൽ അധ്യക്ഷയായി. പി കെ ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു.യോഗത്തിനു മുന്നോടിയായി കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ നിന്നും നൂറുകണക്കിന് എൽഡിഎഫ് പ്രവർത്തകർ പങ്കെടുത്ത പ്രകടനവും നടന്നു.
എൽഡിഎഫ് മണ്ഡലം കമ്മിറ്റി ചെയർപേഴ്സൻ അഡ്വ എം എസ് താര അധ്യക്ഷയായി. സെക്രട്ടറി പി കെ ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിമാരായ എസ് സുദേവൻ, എസ് നാസർ,എൽഡിഎഫ് നേതാക്കളായ സൂസൻ കോടി,സി രാധാമണി, പി ആർ വസന്തൻ,കടത്തൂർ മൻസൂർ, പി ബി സത്യദേവൻ, പി കെ ജയപ്രകാശ്, ആർ സോമൻപിള്ള, ബി ഗോപൻ,തഴവ സത്യൻ, എസ് കൃഷ്ണകുമാർ ,,ഐ ഷിഹാബ്, അബ്ദുൽ സലാം അൽഹന, സദാനന്ദൻ കരിമ്പാലില്‍, ഷിഹാബ് എസ് പൈനുംമൂട്, ഫിലിപ്പോസ്, സൈനുദ്ദീൻ, ജബ്ബാർ, സക്കീർ, നൗഫൽ കോടിയാട്ട്,
പ്രൊഫ മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.