പടിഞ്ഞാറേ കല്ലട : ഇന്ത്യാ സഖ്യം കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് കെപിസിസി സെക്രട്ടറി അഡ്വക്കേറ്റ് പി ജർമിയാസ് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പടിഞ്ഞാറേ കല്ലട മണ്ഡലം യുഡിഎഫ് കമ്മിറ്റി നടത്തിയ നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജർമിയാസ്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാർലമെന്റിന് അകത്തും പുറത്തും രാഹുൽ ഗാന്ധിക്കൊപ്പം നിന്ന് പോരാടിയ നേതാവാണ് കൊടിക്കുന്നിൽ സുരേഷ് എം പി എന്നും രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആകുമ്പോൾ കൊടിക്കുന്നിൽ സുരേഷ് ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുമെന്നും മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ സമ്മതിദായികർക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം ആയിരിക്കും അതെന്നും ജർമിയാസ് പറഞ്ഞു .
കാരാളി ജംഗ്ഷനിൽ ചേർന്ന പൊതുസമ്മേളനത്തിൽ പടിഞ്ഞാറക്കട മണ്ഡലം യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ കാരാളി വൈ എ സമദ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ കെ മാധവൻ പിള്ള, ഡിസിസി ജനറൽ സെക്രട്ടറിമാരായ കാരുവള്ളിൽ ശശി, വൈ ഷാജഹാൻ,കല്ലട ഗിരീഷ്, ബി തൃദീപ്കുമാർ, ആർ വൈ എഫ് ജില്ലാ സെക്രട്ടറി സുഭാഷ് എസ് കല്ലട, ഫിലിപ്പോസ്, ഷാഹുൽഹമീദ്, ജോൺ പോൾ സ്റ്റഫ്,ദിനകർ കോട്ടക്കുഴി,സുരേഷ് ചന്ദ്രൻ,എൻ ശിവാനന്ദൻ, കിരൺ, കാരാളി ഗിരീഷ്, കുന്നിൽ ജയകുമാർ, ബീന പ്രസാദ്,റജീല, ഉണ്ണികൃഷ്ണൻ,ലൈല സമദ് എന്നിവർ പ്രസംഗിച്ചു.