കൊല്ലത്തെ എൻഡിഎ സ്ഥാനാർഥി കൃഷ്‌ണകുമാറിന് പ്രചാരണത്തിനിടെ പരിക്ക്

Advertisement

കൊല്ലത്തെ എൻഡിഎ സ്ഥാനാർഥി കൃഷ്‌ണകുമാറിന് പ്രചാരണത്തിനിടെ പരിക്ക്. കുണ്ടറ മുളവന ചന്തമുക്കിൽ ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടമുണ്ടായത്. സ്വീകരണത്തിനിടെ കൂർത്ത വസ്തു കണ്ണിന്റെ കൃഷ്ണമണിയിൽ കൊണ്ടാണ് പരിക്ക്.
കുണ്ടറയിൽ സ്വകാര്യ ആശുപത്രിയിൽ നിന്നും ചികിത്സ തേടിയ ശേഷം അദ്ദേഹം വീണ്ടും പ്രചാരണ പരിപാടികൾ തുടർന്നു.