രാഹുല്‍ഗാന്ധി കുന്നത്തൂരില്‍ വരില്ല

Advertisement

ശാസ്താംകോട്ട. ആരോഗ്യപ്രശ്നങ്ങള്‍ മൂലം രാഹുലിന്‍റെ കേരള സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു. ആലപ്പുഴ ബീച്ചിലെ പൊതു സമ്മേളനവും കുന്നത്തൂരിലെ സന്ദര്‍ശനവും റദ്ദാക്കി.

രാഹുല്‍ ഗാന്ധിയെ വരവേല്‍ക്കാന്‍ യുഡിഫ് പ്രവര്‍ത്തകര്‍ കുന്നത്തൂരില്‍ വന്‍ തയ്യാറെടുപ്പുകളോടെയാണ് കാത്തിരുന്നത്. നാളെ ബസേലിയോസ് എന്‍ജിനീയറിംങ് കോളജ് ഗ്രൗണ്ടില്‍ മൂന്നുമണിയോടെ ഹെലികോപ്റ്ററില്‍ എത്തുമെന്നും അവിടെനിന്നും സിനിമാ പറമ്പിലെ ഗ്രൗണ്ടിലെത്തി പ്രസംഗിക്കുമെന്നുമായിരുന്നു അറിയിപ്പ്. അരക്കോടിയോളം രൂപ ചിലവിട്ട് വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുകയും പ്രചരണം നടത്തുകയും ചെയ്തിരുന്നു.