തപസ്യ സെമിനാർ തിങ്കളാഴ്ച ശാസ്താംകോട്ടയിൽ

Advertisement

കൊല്ലം: ലോക ഭൗമദിനമായി ആചരിക്കുന്ന ഏപ്രിൽ 22ന് തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ശാസ്താംകോട്ട തടാകതീരത്ത് സെമിനാർ സംഘടിപ്പിക്കും. വൈകിട്ട് 4ന് ആരംഭിക്കുന്ന സെമിനാർ ശാസ്‌താംകോട്ട തടാകസംരക്ഷണ സമിതി കൺവീനറും മാധ്യമ പ്രവർത്തകനുമായ ഹരി കുറിശ്ശേരി ഉദ്ഘാടനം ചെയ്യും.

തപസ്യ ജില്ലാ പ്രസിഡൻ്റ് എസ്. രാജൻ ബാബു അദ്ധ്യക്ഷനാകും. പരിസ്ഥിതി പ്രവർത്തകനും കവിയുമായ കെ.വി.രാമാനുജൻ തമ്പി പ്രക്യതിയുടെ പരിഭവങ്ങൾ’ എന്ന വിഷയം അവതരിപ്പിക്കും. ഡോ. ശ്രീജിത്ത് നീലൂർ, ആർ.അജയകുമാർ, മണി. കെ. ചെന്താപൂര്, രവികുമാർ ചേരിയിൽ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.