കൊല്ലം ലോക്സഭാ മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇ.വി.എം) കമ്മിഷനിങ് പൂര്‍ത്തിയായാതായി വരാണധികാരിയായ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് അറിയിച്ചു. ലോക്സഭാ മണ്ഡല പരിധിയില്‍ ഉള്‍പ്പെടുന്ന 7 അസംബ്ലി മണ്ഡലങ്ങളിലാണ് പൂര്‍ത്തിയയായത്. സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും അടങ്ങുന്ന ബാലറ്റ്ലേബല്‍ ബാലറ്റ്യൂണിറ്റിലേക്ക്ചേര്‍ത്ത് സീല്‍ ചെയ്ത ശേഷം മോക്ക്പോള്‍ നടത്തി പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തി. പൊതുനിരീക്ഷകന്റെയും റിട്ടേര്‍ണിംഗ് ഓഫീസറായ ജില്ലാകലക്ടറുടെയും മേല്‍നോട്ടത്തില്‍ അസംബ്ലി സെഗ്മെന്റുകളുടെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തിലായിരുന്നു കമ്മിഷനിംഗ്. സ്ഥാനാര്‍ഥി/രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഇ.വി.എമ്മുകളുടെ പ്രവര്‍ത്തനക്ഷമതയും ഉറപ്പുവരുത്തി. കമ്മിഷന്‍ ചെയ്ത യന്ത്രങ്ങള്‍ സീല്‍ചെയ്ത സ്ട്രോങ്ങ് റൂമുകളില്‍ സൂക്ഷിക്കും. മൂന്നാം ഘട്ട റാണ്‍ന്‍ഡമൈസേഷന് ശേഷം യൂണിറ്റുകള്‍ പോളിങ് പാര്‍ട്ടികള്‍ക്ക് കൈമാറുമെന്നും വ്യക്തമാക്കി .
അസംബ്ലി മണ്ഡലങ്ങളിലെ ഇ.വി.എം കമ്മിഷനിങ് സെന്ററുകളുടെ പട്ടിക :
ചവറ- ശ്രീ വിദ്യാധിരാജ കോളജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ് ,കരുനാഗപ്പള്ളി
പുനലൂര്‍ – സര്‍ക്കാര്‍ എച്ച്.എസ്.എസ് പുനലൂര്‍
ചടയമംഗലം -സര്‍ക്കാര്‍ ബോയ്സ് ഹയര്‍ സെക്കണ്‍റി സ്‌കൂള്‍, കൊട്ടാരക്കര
കുണ്ടറ -സെയ്ന്റ് അലോഷ്യസ് എച്ച്.എസ്.എസ്, തങ്കശേരി
കൊല്ലം -സൈന്റ് അലോഷ്യസ് എച്ച്.എസ്.എസ്, തങ്കശേരി
ഇരവിപുരം – സര്‍ക്കാര്‍ മോഡല്‍ ഹൈസ്‌കൂള്‍ ,തേവള്ളി
ചാത്തന്നൂര്‍ -കേരള യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍, തേവള്ളി.