നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട് പൊതുജനങ്ങളുടെ സൈ്വരജീവിത
ത്തിന് ഭീഷണിയായി മാറിയ സ്ഥിരം കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയ
മപ്രകാരം ആറ് മാസത്തേക്ക് കരുതല്‍ തടവിലാക്കി. കൊല്ലം വടക്കേവിള പോളയത്തോട് വയലില്‍ തോപ്പ് പുത്തന്‍ വീട്ടില്‍ അരുണ്‍ദാസ്(32), തഴുത്തല, പുതുച്ചിറ ലതവിലാസം വീട്ടില്‍ കിച്ചു എന്ന ഹരികൃഷ്ണന്‍ (26) എന്നിവരാണ് കാപ്പാ നിയമപ്രകാരം തടവിലായത്.
2022 മുതല്‍ ഇതുവരെ കൊല്ലം ഈസ്റ്റ്, വെസ്റ്റ്, കൊട്ടിയം എന്നീ പോലീസ് സ്റ്റേഷ
നുകളില്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ള 6 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അരുണ്‍ദാസ്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസം മുതല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കരു
തല്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ
ശേഷവും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടര്‍ന്ന് വന്നതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും കരുതല്‍ തടങ്കലിന് ഉത്തരവായത്. കൊലപാതകശ്രമം, നരഹത്യാ
ശ്രമം, കൈയ്യേറ്റം, അതിക്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതര ക്രിമിനല്‍
കുറ്റകൃത്യങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഈസ്റ്റ് പോലീസ് ഇന്‍സ
പെക്ടര്‍ ഹരിലാലിന്റെ നേതൃത്വത്തില്‍ എസ്.ഐ ദിപിന്‍, സിപിഒ മാരായ അനു ആര്‍
നാഥ്, രമേശ്, ഷെഫീക്ക് എന്നിവരങ്ങിയ പോലീസ് സംഘമാണ് പിടികൂടിയത്.
കൊലപാതകശ്രമം, നരഹത്യാശ്രമം, കൈയ്യേറ്റം, തുടങ്ങിയ ഗുരുതര
ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് വിചാരണ നേരിടുന്ന ആളാണ് ഹരികൃഷ്ണന്‍.
2020 മുതല്‍ ഇതുവരെ കൊട്ടിയം, കണ്ണനല്ലൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലായി 5
ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. കൊട്ടിയം പോലീസ് ഇന്‍സ്‌പെക്ടര്‍
വിപിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്യ്തത്.
ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ദേവിദാസ്. എന്‍ ആണ് ഇവര്‍ക്കെതിരെ കരുതല്‍ തടങ്കലിന് ഉത്തരവായത്. കരുതല്‍ തടവില്‍ പാര്‍പ്പിക്കുന്നതിനായി ഇവരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. സ്ഥിരം കുറ്റവാളികളെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി
കാപ്പാ നിയമപ്രകാരം ശക്തമായ നടപടികള്‍ തുടരുമെന്ന് ജില്ലാ പോലീസ്
മേധാവി അറിയിച്ചു.