ശൂരനാട്. ദുർബലർക്കായി പപ്പ നടപ്പിലാക്കിയ ക്ഷേമ പദ്ധതികൾ പിണറായി വിജയൻ അട്ടിമറിച്ചതായി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയം ഉമ്മൻ. ശൂരനാട് വടക്ക് അരിയ്ക്കലിൽ കൊടിക്കുന്നിൽ സുരേഷിൻ്റെ വിജയത്തിനായി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മഹിളാ കോൺഗ്രസ് നേതാവായ മറിയം. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം രാജ്യത്ത് വർദ്ധിക്കുന്നതായും കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്ത്രീ ശാക്തികരണത്തിന് ഒന്നും ചെയ്യുന്നില്ലന്നും മറിയം കൂട്ടി ചേർത്തു വിലക്കയറ്റം, വർഗ്ഗിയ ലഹള ,മയക്കുരുന്ന് എല്ലാത്തിൻ്റെയും ദുരന്തങ്ങൾ അനുഭവിക്കേണ്ടിവരുന്നത് സ്ത്രീകൾ ആണ്. ഇൻഡ്യാ മുന്നണി അധികാരത്തിൽ വന്നാൽ ഒരു വർഷം ഒരു ലക്ഷം രൂപ എല്ലാ കുടുംബിനികൾക്കും നൽകുമെന്നത് ധീരമായ പ്രഖ്യാപനമാണെന്നും മറിയം.
യോഗത്തിൽ സുധീർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. നേതാക്കളായ ഗോകുലം അനിൽ, എം.വി ശശികുമാരൻ നായർ,ബാബു ഹനീഫ്, ചേന്നല്ലൂർ അഷറഫ്, കാരയ്ക്കാട്ട് അനിൽ, വി. വേണു ഗോപാലകുറുപ്പ്, അനുതാജ്, സുഹൈൽ അൻസാരി, സുനിത ലെത്തിഫ്, അസൂറ ബീവി, വത്സമ്മ, സി.കെ. പൊടിയൻ, ലത്തീഫ്, നൗഷാദ്, കെ.ജി. ഡേവിഡ് കുട്ടി, നളിനാക്ഷൻ, ഷാജു പുതുപ്പളളി എന്നിവർ സംസാരിച്ചു.