“ഭൂമിയുടെ പരിഭവങ്ങൾ” എന്ന വിഷയത്തിൽ തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഭൗമദിന സെമിനാർ നടത്തി

Advertisement

ശാസ്താം കോട്ട .ലോകഭൂദിനമായ ഏപ്രിൽ 22 തിങ്കളാഴ്ച ആഗോളാടിസ്ഥാനത്തിൽ നടന്ന ഭൂദിനാചാരണങ്ങളിൽ കണ്ണിചേരുന്നതിന് കൊല്ലം ജില്ലയിൽനിന്നുള്ള പരിസ്ഥിതി സ്നേഹികൾ ശാസ്താംകോട്ട കായലിന്റെ തീരത്ത് ഒത്തുചേർന്നു. നാനാപ്രകാരത്തിൽ തകർന്നുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക സാഹചര്യങ്ങളെ വിശകലനം ചെയ്തുകൊണ്ടായിരുന്നു ഈ കൂട്ടായ്മയുടെ ഭൂദിനാചരണം നടന്നത്. ഭൂമിയുടെ പരിഭവങ്ങൾ എന്ന ശീർഷകത്തിൽ വിപുലമായ സംവാദവും ചർച്ചയുമാരുന്നു തപസ്യ സംഘടിപ്പിച്ചത്.

പരിസ്ഥിതിപ്രവർത്തകനും എഴുത്തുകാരനുമായ  ഹരി കുറിശ്ശേരി സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ചു ഭൂമിയ്ക്ക് വൻവിപത്തായി മാറിയിട്ടുള്ള പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിന് ഓരോ വ്യക്തിയും കുടുംബവും അതീവജാഗ്രത പുലർത്തണം, വിവാഹ സൽക്കാര വേളകളിലെങ്കിലും കുപ്പിവെള്ളം ഒഴിവാക്കണം അദ്ദേഹം ഓർമ്മിപ്പിച്ചു. 

തപസ്യ കലാസാഹിത്യവേദി കൊല്ലം ജില്ലാ പ്രസിഡന്റ് എസ്. രാജൻ ബാബു ആദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകൻ കെ. വി. രാമാനുജൻ തമ്പി വിഷയം അവതരിപ്പിച്ചു.
കെ. ജയകൃഷ്ണൻ, കല്ലട വിജയൻ പിള്ള, മണി കെ ചെന്താപ്പൂര്, കുമാരി എസ്. വിജയ് വിധു, ജെ. കെ. ശാസ്താംകോട്ട തുടങ്ങി നിരവധിപേർ ചർച്ചയിൽ പങ്കെടുത്തു.

രവികുമാർ ചേരിയിൽ സ്വാഗതം ആശംസിച്ചു. എസ്. ജയകുമാർ കൃതജ്ഞത രേഖപ്പെടുത്തി.