വേനൽച്ചൂടിൽ വാടാതെ നാടിന്റെ ഹൃദയം കവർന്ന് സി.എ അരുണ്‍കുമാർ

Advertisement

ശാസ്താംകോട്ട:വേനൽച്ചൂടിൽ വാടാതെ,വേനൽ മഴ ആസ്വദിച്ച് നാടിന്റെ ഹൃദയം കവർന്ന് മാവേലിക്കരയിലെ ഇടതുമുന്നണി സ്ഥാനാർഥി അഡ്വ.സി.എ അരുണ്‍കുമാർ.തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ വോട്ടർമാരെ ഒരിക്കൽ കൂടി നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് യുവത്വത്തിന്റെ പ്രസരിപ്പുമായി കളത്തിലിറങ്ങിയ അരുൺ കുമാർ.കഴിഞ്ഞ ദിവസം കുന്നത്തൂർ നിയോജക മണ്ഡലത്തിൽ നടന്ന മൂന്നാംഘട്ട സ്വീകരണ പരിപാടിയിൽ നാടിന്റെ സ്നേഹം ആവോളം ഏറ്റു വാങ്ങാൻ സ്ഥാനാർത്ഥിക്ക് കഴിഞ്ഞു.
മൈനാഗപ്പള്ളി,ശാസ്താംകോട്ട,
പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളിലാണ് വരവേൽപ്പ് നൽകിയത്.ഓരോ സ്വീകരണ കേന്ദ്രങ്ങളിലും നൂറുകണക്കിന് തൊഴിലാളികളും വനിതകളും യുവജനങ്ങളും വിദ്യാർത്ഥികളും സ്ഥാനാർത്ഥിയെ സ്വീകരിക്കുവാൻ കാത്തു നിന്നിരുന്നു.കൈകൊട്ടി കളിയും ദഫ് മുട്ടും വിവിധതരത്തിലുള്ള വാദ്യമേളങ്ങളോടെയും ഓരോ സ്വീകരണ കേന്ദ്രത്തിലും സ്ഥാനാർഥിയെ വരവേറ്റു.കനത്ത ചൂടിനെ അവഗണിച്ചുകൊണ്ട് മണിക്കൂറുകൾ കാത്തുനിന്നാണ് തങ്ങളുടെ സ്ഥാനാർത്ഥിയെ അവർ ഹാരമണിയിച്ച് സ്വീകരിച്ചത്.രാവിലെ പ്ലാമൂട്ടില്‍ ചന്തയില്‍ നിന്നും ആരംഭിച്ച പര്യടനം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ ഗോപന്‍ ഉദ്ഘാടനം ചെയ്തു.കാളകുത്തുംപൊയ്ക,


ആത്മാവ്മുക്ക്, സോമവിലാസം ചന്ത, ട്രാന്‍സ്ഫോര്‍മര്‍മുക്ക്, തുപ്പായിവിളപ്പുറം,കോലടത്ത്കാവ്, ഓലിച്ചിറ,കുറ്റിപ്പുറം,മാലിത്തറ ലക്ഷംവീട്,വലിയവിളമുക്ക്, ആറ്റുപുറം,പനച്ചവിള,പാറപ്പുറം, തെന്നൂര്‍മുക്ക്,പബ്ലിക് മാര്‍ക്കറ്റ്, ഐസിഎസ്,മുത്തോട്ടില്‍മുക്ക്, കരാല്‍ ജംഗ്ഷന്‍,കോവൂര്‍ കോളനി, വിളവീട്ടില്‍മുക്ക്,പൊട്ടക്കണ്ണന്‍മുക്ക്, ആഞ്ഞിലിമൂട്,വാഴപ്പള്ളിമുക്ക്, പൊയ്കയില്‍ കുറ്റിമുക്ക്, പൊയ്കയില്‍മുക്ക്,കുമ്പളത്ത്മുക്ക്, പുന്നക്കാട്,അയണിക്കാട്മുക്ക്, കൂവളത്തറ, ഊക്കന്‍മുക്ക്,പുന്നമൂട്, ചുഴലിക്കര,കുറ്റിയില്‍മുക്ക്,കാട്ടുവിള, പാറയില്‍മുക്ക്,പുതുശ്ശേരിമുകള്‍, കടപുഴ,വിളന്തറ,കോട്ടക്കുഴിമുക്ക്, അഭിരാജ് കലാകേന്ദ്രം,ആശുപത്രിമുക്ക്,
വളഞ്ഞവരമ്പ്,കിടപ്രം,പട്ടകടവ് വഴി കാരാളിമുക്കില്‍ പര്യടനം സമാപിച്ചു.സ്ഥാനാർഥിയോടൊപ്പം തിരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡൻറ് എം.ശിവശങ്കരപ്പിള്ള,ആർ.എസ് അനിൽ,കോവൂർ കുഞ്ഞുമോൻ എംഎൽഎ എന്നിവർ നേതൃത്വം നൽകി.

Advertisement