മാരാരിത്തോട്ടം ആൽത്തറമൂട് കാട്ടൂർ കുന്നുംപുറത്ത് സ്വകാര്യ ഭൂമിയിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെടുത്തു

Advertisement

കരുനാഗപ്പള്ളി പ്രദേശത്തെ പൊതു ഇടങ്ങളിലും ജനശ്രദ്ധ പതിക്കാത്ത ഇടങ്ങളിലും കഞ്ചാവ് ചെടികൾ വളർത്തുന്നതിന് ശ്രമം

കരുനാഗപ്പള്ളി :മാരാരിത്തോട്ടം ആൽത്തറമൂട് കാട്ടൂർ കുന്നംപുറം ഗ്രാമത്തിൽ സ്വകാര്യ ഭൂമിയിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെടുത്തു. 30 സെന്റിമീറ്റർ നീളമുള്ള നിറയെ ഇലകൾ ഉള്ളതും പുഷ്പിക്കാത്തതുമായ ചെടിയാണ് കണ്ടെടുത്തത്… കരുനാഗപ്പള്ളി എക്സൈയ്സ്റേയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈയ്സ് ഇൻസ്പെക്ടർ പി.എൻ . വിജിലാലിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസ്സർമാരായ എസ്. ആർ. ഷെറിൻരാജ്, ബി സന്തോഷ് സിവിൽ എക്സൈസ് ഓഫീസർമാരായ കെ.സാജൻ, ജിനു തങ്കച്ചൻ, ഹരിപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് കേസ് കണ്ടെത്തിയത്.

സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കൾ കഞ്ചാവ് ഉപയോഗിച്ചതിനു ശേഷം ലഭ്യമാകുന്ന വിത്തുകൾ അവിടെ കിളിപ്പിച്ചതായിട്ടാണ് മനസ്സിലാക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. കരുനാഗപ്പള്ളി പ്രദേശത്തെ പൊതു ഇടങ്ങളിലും ജനശ്രദ്ധ പതിക്കാത്ത ഇടങ്ങളിലും കഞ്ചാവ് ചെടികൾ വളർത്തുവാൻ ഒരുപറ്റം ആളുകൾ ശ്രമിക്കുന്നതായി ഉന്നത ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചതിന്റെ പേരിൽ അന്വേഷണം ശക്തമാക്കിയതായി ഉദ്യാഗസ്ഥർ അറിയിച്ചു.

Advertisement