കൊല്ലം.കെ എൻ ബാലഗോപാലും ഇടതുമുന്നണിയും തനിക്ക് എതിരെ വ്യാജ പ്രചരണങ്ങൾ നടത്തുന്നുവെന്ന് കൊല്ലത്തെ യു ഡി എഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രൻ . താൻ വിജയിച്ചാൽ ബി ജെ പിയിൽ പോകുമെന്ന് ക്രൈസ്തവ, മുസ്ലീം അരാധാനലയങ്ങളിൽ എത്തി ധനകാര്യ മന്ത്രിയായ കെ എൻ ബാലഗോപാൽ പറയുന്നു.ഇത് തന്നോട് പല മത നേതാക്കളും വിളിച്ച് അന്വേഷിച്ചു. മത ന്യൂനപക്ഷങ്ങളെ എല്ലാക്കാലവും കബളിപ്പിക്കാമെന്ന് സി പി ഐ എം കരുതേണ്ടായെന്നും എൻ കെ പ്രേമചന്ദ്രൻ എം പി വ്യക്തമാക്കി.

അവസാനഘട്ടത്തില്‍ പ്രചരിപ്പിക്കുന്ന പല അപവാദങ്ങള്‍ക്കും മറുപടി പറയാന്‍ സ്ഥാനാര്‍ത്ഥിക്ക് സമയം ലഭിക്കില്ലെന്നതിനാല്‍ ഇത് ചിലര്‍ ഒരു പ്രചരണ തന്ത്രമാക്കി എടുത്തിട്ടുണ്ട്. സമൂഹത്തില്‍ ഒരു നിലയില്‍ ഉയര്‍ന്നവരെയാണ് ഇത്തരം പ്രചരണത്തിന് ചുമതലപ്പെടുത്തുക. അവര്‍ പറഞ്ഞാല്‍ സത്യമെന്ന് കരുതുമെന്നതാണീ തന്ത്രത്തിന് പിന്നില്‍.