കരുനാഗപ്പള്ളി ടൗണിലെ കൊട്ടിക്കലാശത്തിൽ 121 പേരെ പ്രതിചേർത്ത് എഫ്ഐആര്‍,പ്രതിസ്ഥാനത്ത് നേതാക്കളില്ല

Advertisement

കരുനാഗപ്പള്ളി. ടൗണിലെ കൊട്ടിക്കലാശത്തിൽ 121 പേരെ പ്രതിചേർത്ത് എഫ്ഐആര്‍ ‘ തിരിച്ചറിയാവുന്ന 21 പേർക്കെതിരെയും കണ്ടാലറിയാവുന്ന 200 പേർക്കെതിരെയുമാണ് കേസ്. പ്രതികളായി ചേര്‍ത്തതില്‍ പ്രമുഖ നേതാക്കളില്ല. യുവജന വിഭാഗങ്ങളിലെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമാണ് പ്രതികള്‍. തെരച്ചിൽ നടക്കുന്നു. ഇന്നലെയാണ് നാടിനെ സ്തംഭിപ്പിച്ച് നടത്തിയ കൊട്ടിക്കലാശം അക്രമത്തിന് വഴിമാറിയത്.യുഡിഎഫ് വാഹനം തടഞ്ഞ് എല്‍ഡിഎഫ് കാര്‍ വാഹനം കയറ്റി നിര്‍ത്തിയതാണ് അക്രമമായത്. പൊലീസിനെ നോക്കുകുത്തിയാക്കി നടത്തിയ കല്ലേറിലും അടിയിലും നിരവധിപേര്‍ക്ക് പരുക്കേറ്റു. സിആര്‍ മഹേഷ് എംഎല്‍എക്ക് കല്ലേറില്‍ ഗുരുതരമായി പരുക്കേറ്റു. സിപിഎം നേതാവ് സൂസന്‍കോടിയ്ക്കും പരുക്കേറ്റു.

നിരവധി പൊലീസുകാര്‍ക്കും പരുക്കേറ്റതായി എഫ്ഐആറിലുണ്ട്.

Advertisement