കൊല്ലം: വീട്ടില്‍ അതിക്രമിച്ചു കയറി പത്തു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ 25-കാരന് 50 വര്‍ഷം കഠിനതടവ്. കുണ്ടറ അഞ്ചുവിള കാഷ്യു ഫാക്ടറിക്ക് സമീപം രാജീവ് ഭവനം വീട്ടില്‍ രാജീവിനെയാണ് കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി എ. സമീര്‍ ശിക്ഷിച്ചത്. ഇയാളില്‍ നിന്ന് 2.75 ലക്ഷം രൂപ ഈടാക്കാനും പിഴ ഒടുക്കാത്ത പക്ഷം പതിനേഴു മാസക്കാലം അധിക തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. 2019-ലാണ് കേസിനസ്പദമായ സംഭവം നടന്നത്. കുണ്ടറ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഫാത്തിമ ത്രേസ്യ രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്. ജയകൃഷ്ണനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ആര്‍. സരിത ഹാജരായി.