പതാരത്ത് ആശാ പ്രവർത്തകർക്ക് സൂര്യാതപമേറ്റു

Advertisement

ശാസ്താംകോട്ട : ശൂരനാട് തെക്ക് പതാരത്ത് ആശാ പ്രവർത്തകർക്ക് സൂര്യാതപമേറ്റു.ആയിക്കുന്നം സജീർ മൻസിലിൽ അനീഷാ സജീവ് (43),രമ (52) എന്നിവർക്കാണ്
സൂര്യാതപമേറ്റത്.ശനിയാഴ്ച പകൽ 11.30 ഓടെ നാലാം വാർഡിൽ മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടത്തവേയാണ് ഇരുവർക്കും സൂര്യാതപമേറ്റത്.
മഹിളാ കോൺഗ്രസ് ശൂരനാട് തെക്ക് മണ്ഡലം പ്രസിഡന്റു കൂടിയായ അനീഷയുടെ മുഖത്തും കഴുത്തിലും കൈയ്ക്കും പൊള്ളലേൽക്കുകയും ശരീരഭാഗങ്ങളിൽ കുമിള പൊങ്ങി പൊട്ടുകയും ചെയ്തു.രമയുടെ കണ്ണിനാണ് പരിക്ക്.ഇരുവരെയും ശൂരനാട് തെക്ക് പി.എച്ച്.സിൽ എത്തിച്ച് ചികിത്സ നൽകി.