വയോധികയെ ചതുപ്പ് നിലത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Advertisement

കുണ്ടറ: വയോധികയെ ചതുപ്പ് നിലത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കേകല്ലട ശില്പാ നിവാസില്‍ സുധാകരന്റെ ഭാര്യ ജൈനമ്മയെ (85) ആണ് വീടിനടുത്തുള്ള ചതുപ്പ് നിലത്തില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയില്‍ ജൈനമ്മയെ കാണാതായി എന്ന് പറഞ്ഞു വീട്ടുകാര്‍ കല്ലട പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ രാവിലെ 10 മണിയോടുകൂടി വീടിനടുത്തുള്ള ചതുപ്പു നിലത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമായിട്ടില്ല. പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മക്കള്‍: മോളി രാജു, ശശി, സുനില്‍കുമാര്‍, അനില്‍കുമാര്‍. മരുമക്കള്‍: പരേതനായ രാജു, ശോഭാ ശശി, ഷൈനി, ലിസി.