എസ്.പി.ഒ മാർക്ക് വോട്ട് നിഷേധിച്ചതിൽ കോൺഗ്രസ്സ് പ്രതിഷേധിച്ചു

Advertisement

ശാസ്താംകോട്ട: സംസ്ഥാനത്തെ പോളിങ്ങ് സ്റ്റേഷനുകളിൽ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ച സ്പെഷ്യൽ പോലീസ് ഓഫീസർമാരിൽ കൂടുതൽ പേർക്കും വോട്ട് ചെയ്യുവാനുള്ള അവസരം നിഷേധിച്ച നടപടിയിൽ കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക്പ്രസിഡന്റ്
വൈ. ഷാജഹാൻ പ്രതിഷേധിച്ചു. പലരുടേയും കന്നി വോട്ടുകളായിരുന്നു നിഷേധിക്കപ്പെട്ടത്. എസ്.പി.സി, എൻ.സി.സി, എൻ.എസ്.എസ്, സിവിൽ ഡിഫൻസ് വാളന്റിയേഴ്സ് എന്നിവർക്കാണ് വോട്ട് നഷ്ടമായത്. ഇലക്ഷൻ നടത്തിപ്പ് ഉദ്യോഗസ്ഥരുടേയും സുരക്ഷ ഉദ്യോഗസ്ഥരുടേയും അനാസ്ഥയാണ് ഇതിന് പിന്നിലെന്നുംആവശ്യമായ അന്വേഷണം നടത്തി അടിയന്തിര പരിഹാരം കാണണമെന്നും വൈ.ഷാജഹാൻ ആവശ്യപ്പെട്ടു. ബൂത്തുകളിൽ സ്ലിപ്പ് കൊടുക്കുവാൻ നിയോഗിച്ച ബി.എൽ.ഒ മാരിൽ പലരും അത് നേരാവണ്ണം നിർവ്വഹിച്ചിട്ടില്ല. ഇത് സംബന്ധിച്ചും അന്വേഷണം നടത്തി വരും തെരെഞ്ഞെടുപ്പുകളെ ങ്കിലും കുറ്റ മറ്റതാക്കുവാൻ നടപടി സ്വീകരിക്കണമെന്നും
വൈ. ഷാജഹാൻ ആവശ്യപ്പെട്ടു.