13 വയസുള്ള പെൺകുട്ടിയോട് ലൈംഗികാക്രമണം,30 കാരന് 8 വർഷം കഠിന തടവും പിഴയും

Advertisement

പുനലൂർ .പതിമൂന്ന് വയസുള്ള കുട്ടിയോട് ലൈംഗികാക്രമണം നടത്തിയ പട്ടാഴി വടക്കേകര വില്ലേജിൽ മഞ്ചാടിമുക്ക് ബിജോയ് ഭവനിൽ രാജു മകൻ ബിജോയ് (SC 1114/2023) പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി സ്പെഷ്യൽ ഡിസ്ട്രിക്ട് ജഡ്‌ജ്‌ റ്റി. ഡി ബൈജു ഇൻഡ്യൻ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകളിലായി 8 വർഷം കഠിന തടവും 40,000/- രൂപ പിഴയും ശിക്ഷയായി വിധിച്ചു. പിഴ തുക ഒടുക്കാത്ത പക്ഷം നാലു മാസം കഠിന തടവും കൂടി വിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പിഴ ഒടുക്കുന്ന പക്ഷം ടി തുക അതിജീവിതയ്ക്ക് നൽകാനും വിധിയിൽ പരാമർശിച്ചിട്ടുണ്ട്. കേസിനാസ്പദമായ സംഭവം 2023 നടന്നത് ജനുവരി മാസത്തിലാണ്. പ്രോസിക്യൂഷൻ ഭാഗത്തേക്ക് സാക്ഷികളെ വിസ്മരിച്ചിട്ടുള്ളതും 14 രേഖകൾ ഹാജരാക്കിയിട്ടുള്ളതുമാണ്. പത്തനാപുരം പോലീസ് സബ്ബ് ഇൻസ്പെക്ടറായിരുന്ന എസ്. ശരലാൽ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് . പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക്ക് പ്രോസിക്യൂട്ടർ കെ .പി അജിത്താണ് കോടതി മുമ്പാകെ ഹാജരായത്.