ഇടിമിന്നലിൽ വീട് കത്തിനശിച്ചു

Advertisement

ചടയമംഗലം: കള്ളിക്കാട് മുത്താരമ്മൻ ക്ഷേത്രത്തിന് സമീപം ഇടിമിന്നലിൽ വീട് കത്തി നശിച്ചു. വൈകിട്ട് മൂന്നരയോടെ ഉണ്ടായ ഇടിമിന്നലിലും മഴയിലുമാണ് ചെറുകുന്നം കുന്നുംപുറത്ത് വീട്ടിൽ ശാന്തയുടെ കത്തിയത്. ഭിത്തിയും മേൽക്കൂരയും തകർന്നു. വയറിങ് കത്ത് നശിക്കുകയും ഇലക്ട്രിക്കൽ ഉപകരണങ്ങൾക്ക് കേട് പാടുകൾ സംഭവിച്ചു. അലമാരയിൽ സൂക്ഷിച്ചിരുന്ന വിലപ്പെട്ട രേഖകളും വസ്ത്രങ്ങളും കത്തി നശിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ ശാന്ത തൊഴിലിടത്തിലായിരുന്നു. മകനും ഭാര്യയും മക്കളും മകന്റെ ഭാരയുടെ വീട്ടിൽ ആയതിനാൽ അനിഷ്ടങ്ങൾ ഒന്നും സംഭവിച്ചില്ല. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.

മാടൻനട വിളയിൽ വീട്ടിൽ സുബൈദയുടെ തെങ്ങിനും ഇടി ചാഞ്ഞു. തെങ്ങിൻറെ മുകൾഭാഗത്ത് തീ പടർന്നെങ്കിലും മഴയായതിനാൽ തീ അണഞ്ഞു.