തൊഴിലാളി വിരുദ്ധതയ്ക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സരത്തിൽ: പാങ്ങോട് സുരേഷ്

Advertisement

ശാസ്താംകോട്ട: തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്ന കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരസ്പരം മത്സരിക്കുകയാണെന്ന് ആർഎസ്‌പി സംസ്ഥാന കമ്മിറ്റിയഗം പാങ്ങോട് സുരേഷ് ആരോപിച്ചു. യുടിയുസി യുടെ ആഭിമുഖ്യത്തിൽ ഭരണിക്കാവിൽ സംഘടിപ്പിച്ച മെയ്‌ ദിന റാലിയുടെ സമാപനം കുറിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആദ്ദേഹം. പ്രസിഡന്റ്‌ കെ.രാമൻ പിള്ള അധ്യക്ഷത വഹിച്ചു.ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ്‌ ഉല്ലാസ് കോവൂർ മുഖ്യ പ്രഭാഷണം നടത്തി.തുണ്ടിൽ നിസാർ,ജി.തുളസീധരൻ പിള്ള, എസ്‌.ബഷീർ,എസ്.വേണുഗോപാൽ, ബാബു ഹനീഫ,ഷാജി വെള്ളാപ്പള്ളി, അഡ്വ.എം.കണ്ണൻ,ശ്യാം പള്ളിശേരിക്കൽ,സുഭാഷ് കല്ലട,മാത്യൂ ആറ്റുപുറം,ജി.വിജയൻ പിള്ള, വിഷ്ണു സുരേന്ദ്രൻ,ഷഫീഖ് മൈനാഗപ്പള്ളി, ഷാജു,ബാബു കുഴിവേലി,ശ്രീകുമാർ, ചന്ദ്രബാബു,കെ.മല്ലിക,യശോധരൻ, പൊടിയൻ തുടങ്ങിയവർ പ്രസംഗിച്ചു. ഊക്കൻമുക്കിൽ നിന്നും ആരംഭിച്ച പ്രകടനം ഭരണിക്കാവിൽ ടൗൺ ചുറ്റി സമാപിച്ചു.

Advertisement