കുന്നത്തൂർ ജെ.ആർ.ടി ഓഫീസ് പടിക്കൽ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്റ്റേഴ്സ് ആന്റ് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽകൂട്ടധർണ്ണ നടത്തി

Advertisement

ശാസ്താംകോട്ട:ഗതാഗത വകുപ്പ് പുറത്തിറക്കിയ സർക്കുലർ നടപ്പിലാക്കി ഡ്രൈവിംഗ് സ്കൂളുകളുടെമേൽ കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെതിരെ ഓൾ കേരളാ മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്റ്റേഴ്സ് ആന്റ് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന സമരങ്ങളുടെ ഭാഗമായി കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കരിദിനാചരണത്തിന്റെ ഭാഗമായി ചക്കുവള്ളിയിൽ കുന്നത്തൂർ ജോയിന്റ് ആർ.ടി ഓഫീസ് പടിക്കൽ കൂട്ടധർണ്ണ സംഘടിപ്പിച്ചു.ധർണ്ണാ സമരം ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു.ഗതാഗത വകുപ്പ് മന്ത്രിയുടെ ജനാധിപത്യ വിരുദ്ധ മനോഭാവം മാറ്റി കാലോചിതമായ മാറ്റങ്ങൾ പൊതുസമവായത്തിലൂടെ തീരുമാനിക്കണമെന്നും, മലപ്പുറത്തുള്ളവരാണ് സമരത്തിന് പിന്നിലെന്ന് പറഞ്ഞ് സമരത്തിന്റെ കാതലായ വിഷയങ്ങളിൽ നിന്നും വിവാദങ്ങളുണ്ടാക്കി കരിനിയമങ്ങൾ അടിച്ചേൽപ്പിക്കാനുള്ള മന്ത്രിയുടെ ശ്രമം പിൻവലിക്കണമെന്നും, കരിനിയമങ്ങൾ ഡ്രൈവിംഗ് പരിശീലന മേഖലയിൽ പണിയെടുക്കുന്ന ലക്ഷകണക്കിന് ആളുകളുടെ ഉപജീവനത്തെ ഗുരുതരമായി ബാധിക്കുമെന്നും ഉല്ലാസ് കോവൂർ പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് കേരളാ ഷാജി അധ്യക്ഷത വഹിച്ചു.വേങ്ങ ശ്രീകുമാർ,ജി.തുളസിധരൻപിള്ള, ശബരി മണിയൻപ്പിള്ള,മുനീർ, മണികണ്ഠൻ,സ്റ്റാർ രഞ്ജിനി,എസ്.ആർ ശ്രീകുമാർ,ജയൻ നീയോ,സുഖധ ഷാ,സന്ധ്യ,മിനി, രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.കെസിടി മുക്കിൽ നിന്നും ആരംഭിച്ച പ്രകടനം ചക്കുവള്ളി ടൗൺ ചുറ്റി ജോയിൻറ് ആർ ടി ഓഫീസിന് മുന്നിൽ സമാപിച്ചു.

Advertisement