പോരുവഴി: ഇടയ്ക്കാട് തെക്ക് കൈരളി വായനശാലയിൽ മെയ് ദിനാചരണത്തിന്റെ ഭാഗമായി “സാർവദേശീയ തൊഴിലാളി ദിനത്തിന്റെ സാമൂഹിക പ്രസക്തി” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ബഷീർ സ്ക്വയറിൽ നടന്ന പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി.ബിനീഷ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് വി. ബേബി കുമാർ മോഡറേറ്ററായി. ഫ്രീ ലാന്റ് ജേർണലിസ്റ്റ് വിഷ്ണു വിജയൻ വിഷയം അവതരിപ്പിച്ചു. അഡ്വക്കേറ്റ്. കെ എസ്സ് അനന്തകൃഷ്ണൻ , കെ.ജയചന്ദ്രൻ, എൻ. തങ്കപ്പൻ, രേവതി, കെ. സാബശിവൻ എന്നിവർ പ്രതികരണം നടത്തി.