കൊല്ലം . ബാറിലെ ഏറ്റവും മുതിർന്ന അംഗമായ പ്രമുഖ അഭിഭാഷകനും ആൾ ഇന്ത്യാ ഫോർവേർഡ് ബ്ളോക്ക് മുൻ ദേശീയ ചെയർമാനുമായിരുന്ന അഡ്വ . കൈപ്പുഴ എൻ.വേലപ്പൻനായർ (98) അന്തരിച്ചു. എൻ.ശ്രീകണ്ഠൻ നായരോടൊപ്പം പ്രവർത്തിച്ച ആദ്യകാല ആർ.എസ്.പി സംസ്ഥാന നേതാക്കന്മാരിൽ ഒരാളാണ്. വിവിധ ട്രേഡ് യൂണിയനുകളുടെ നേ താവുമായിരുന്നു.ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ക്ഷണപ്രകാരം നാലു തവണ ചൈന സന്ദർശനം നടത്തി.അധികാര രാഷ്ട്രീയത്തിൽ നിന്നും എന്നും അകലം പാലിച്ചിരുന്നു.ബംഗാളിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുവാൻ പാർട്ടി നൽകിയ അവസരത്തിൽ നിന്ന് സ്വയം ഒഴിഞ്ഞു മാറിയിരുന്നു. 1956ൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 66വർഷമായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന കൊല്ലം ബാർ അസോസിയേഷനിലെ ഏറ്റവും മുതിർന്ന അഭിഭാഷകനും മായിരുന്നു. 10 വർഷക്കാലം കൊല്ലം ഡിസ്ട്രിക്ററ് ഗവൺമെന്റ് പ്ലീഡർ ആന്റ് പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്നു.1960മുതൽ 65വരെ ആർ.എസ്.പി പ്രതിനിധിയായി തേവള്ളി വിർഡിൽ നിന്ന് കൊല്ലം മുൻസിപ്പൽ കൗൺസിലറായിരുന്നു.ആൾ കേരളാ മർച്ചന്റ് അസ്സോസിയേഷൻ സ്ഥാപക പ്രസിഡണ്ടായിരുന്നു.ആദ്യമായി ചെറുകിട കച്ചവടക്കാർക്കായി സംഘടനയുണ്ടാക്കി അതിനു നേതൃത്വം നൽകി. മാമ്പുഴ എൽ.പി സ്കൂൾ സ്ഥാപക മാനേജരായിരുന്നു. ശാരദാംബ ഭാര്യയും പരേതനായ വി.ചന്ദ്രമോഹൻ, ബീന, ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കൈപ്പുഴ വി.റാംമോഹൻ, വി.ശ്യാംമോഹൻ എന്നിവർ മക്കളും സനാതന ഐ ഹോസ്പിറ്റൽഡയറക്ടർ ഡോ.എം.പുരുഷോത്തമൻപിള്ള, രഞ്ജിനി, സായി ഗീത(ചാത്തന്നൂർ NSS ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക), നിഷാ എന്നിവർ മരുമക്കളുമാണ്. അന്ത്യകർമ്മങ്ങൾ നാളെ(4/5/24) രാവിലെ 11.30ന് ആദിച്ചനല്ലൂർ ചെമ്പകത്തോപ്പ് വീട്ടുവളപ്പിൽ വച്ച് നടത്തും.
ഭൗതികശരീരം ഇന്ന് രാവിലെ മുതൽ തേവള്ളിയിലെ വീട്ടിൽ ഉണ്ടാകുന്നതാണ്.