കരുനാഗപ്പള്ളി.ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പൊതുവിദ്യാഭ്യാസ മേഖലയിൽ പ്രയോ ജനപ്പെടുത്തുന്നതിൻ്റെ ഭാഗമായി അദ്ധ്യാപകർക്ക് മൂന്ന് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചു. എട്ടാം ക്ളാസ് മുതൽ പന്ത്രണ്ടാം ക്ളാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് എ ഐ പഠന രീതി എത്തിക്കുന്നതിൻ്റെ ഭാഗമായി കൈറ്റിൻ്റെ നേതൃത്വത്തിലായി രുന്നു പരിശീലനം
കരുനാഗപ്പള്ളി: ചവറ സബ് ജില്ലകളിലെ അദ്ധ്യാപകർക്കായി കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂളിലായിരുന്നു പരിശീലനം അക്കാദമിക് മൂല്യം ചോർന്ന് പോകാതെയും ഉത്തരവാദിത്വത്തോടെയും നിർമ്മിത ബുദ്ധി ക്ളാസ് മുറികളിലെത്തിക്കുന്നതിന് അദ്ധ്യാപകരുടെ പങ്ക് വർദ്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ലാപ് ടോപ്പും സ്മാർട്ട് ഫോണും പ്രയോജനപ്പെടുത്തിയാണ് അദ്ധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തത്. ഓരോ വിദ്യാർത്ഥിക്കം അനുയോജ്യമായ രീതിയിലാണ് പദ്ധതി ആ സൂത്രണം ചെയ്തിരിക്കുന്നത്. കൈ റ്റിൻ്റെ കൊല്ലം വിദ്യാഭ്യാസ കോർഡിനേറ്റർ പ്രമോദ്, കരുനാഗപ്പള്ളി സബ് ജില്ല കോർഡിനേറ്റർ മുഹമ്മദ് ഷഫീഖ് എന്നിവർ ക്ളാസിന് നേതൃത്വം നല്കി. കൊല്ലം ജില്ലയിൽ അഞ്ച് കേന്ദ്രങ്ങളിലാണ് പരിശീലന പശിപാടി നടന്നത്.