തിരുവിതാംകൂർ ദേവസ്വം പെൻഷനേഴ്‌സ് അസോസ്സിയേഷൻ കരുനാഗപ്പളളി യൂണിറ്റിൻ്റെ വാർഷിക സമ്മേളനം

Advertisement

കരുനാഗപ്പളളി.തിരുവിതാംകൂർ ദേവസ്വം പെൻഷനേഴ്‌സ് അസോസ്സിയേഷൻ കരുനാഗപ്പളളി യൂണിറ്റിൻ്റെ വാർഷിക സമ്മേളനം നടന്നു. സംഘടനയുടെ പത്താമത് വാർഷിക സമ്മേളനം കരുനാഗപ്പള്ളി ടൗൺ ക്ളബ്ബിലാണ് സംഘടിപ്പിച്ചത്.സമ്മേളനം തിരുവിതാംകൂർ ദേവസ്വം സർവ്വീസ് പെൻഷനേഴ്സ് അസോസ്സിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജി.ജയകുമാർ ഉദ്ഘാടനം ചെയ്തു.കരുനാഗപ്പള്ളിയൂണിറ്റ് പ്രസിഡൻ്റ് ആർ ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സി. ആർ    രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.ആർ.ഗോപാലകൃഷ്ണപിള്ള, കെ.എൻ.ബൈജു, കെ.സോമൻ പിള്ള, റ്റി.രാധാകൃഷ്ണൻ ‘ കെ.രാമചന്ദ്രൻ നായർ തുടങ്ങിയവർ സംസാനിച്ചു. തുടർച്ചയായി നാല് മണിക്കൂർ തായമ്പകയും പഞ്ചാരിമേളവും കൊട്ടി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ പന്ത്രണ്ട് കാരൻ ഗിരിഥർ ശർമ്മക്ക് ചടങ്ങിൽ ആദരവും നൽകി.