കുടിവെള്ളക്ഷാമം അതിരൂക്ഷം;ശൂരനാട് തെക്ക് പഞ്ചായത്തിനെതിരെ സമരവുമായി യുഡിഎഫ്

Advertisement

പതാരം:ശൂരനാട് തെക്ക് പഞ്ചായത്തിലാകമാനവും പതാരം ഭാഗത്തും അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനവും നൽകി.കുടിവെള്ള പൈപ്പ് ലൈനുകളിൽ പലഭാഗത്തും വെള്ളം കിട്ടുന്നില്ല.ജനങ്ങൾക്ക് ആശ്വാസമായിരുന്ന കല്ലട ജലസേചന പദ്ധതിയുടെ കനാൽ അറ്റകുറ്റപണികൾ നടത്തി ജലസേചന സൗകര്യം ഉറപ്പുവരുത്തുവാൻ പഞ്ചായത്ത് അധികാരികൾക്കോ ഗവൺമെന്റ് ഏജൻസികൾക്കോ കഴിയുന്നില്ല.നിരുത്തരവാദപരമായ പഞ്ചായത്ത് സമീപനത്തിൽ ശക്തമായ സമര പരിപാടികളുമായി യുഡിഎഫ് മുന്നോട്ട് പോകും.യുഡിഎഫ് മണ്ഡലം ചെയർമാൻ ജി വിജയൻ പിള്ള അധ്യക്ഷത വഹിച്ചു.ഡിസിസി വൈസ് പ്രസിഡന്റ് കെ.കൃഷ്ണൻകുട്ടി നായർ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ.ഡി പ്രകാശ്,ആർഎസ്പി ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.ബഷീർ,തുളസീധരൻ പിള്ള ,എസ്.വേണുഗോപാൽ,കോൺഗ്രസ് നേതാക്കളായ ആദിക്കാട്ട് രവീന്ദ്രൻ പിള്ള,എ.വി ശശിധരക്കുറുപ്പ്,കെ.ആനന്ദൻ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശശികല,ഗ്രാമപഞ്ചായത്ത്മെമ്പർ മായ വേണുഗോപാൽ, കെ.എസ്.യു.ജില്ലാ സെക്രട്ടറി ഗൗരി, കുഞ്ഞിരാമൻ പിള്ള,ബാബുരാജൻ, നിർമ്മലൻ,സീനായി ബാബു, ശ്യാംകുമാർ,വിജയൻ പിള്ള,മായ, ബിന്ദുസേനൻ തുടങ്ങിയവർ സമരത്തിന് നേത്യത്വം നൽകി.

Advertisement