കരുനാഗപ്പള്ളി. ലോകത്തിൻ്റെ എല്ലാ പ്രശ്നങ്ങൾക്കാം ഉള്ള മോചനമത്രമായി ഹിന്ദുത്വം മാറി എന്ന് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത കാര്യകാരി സദസ്യൻ എ.എം .ക്യഷ്ണൻ പറഞ്ഞു.കരുനാഗപ്പള്ളി അമൃത വിദ്യാലയത്തിൽ നടക്കുന്ന പ്രാന്ത പ്രൗഢശിബിരത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ഹിന്ദുത്വം അയിത്തമായി കണ്ട കാലഘട്ടത്തിൽ നിന്നും എല്ലാത്തിനും പരിഹാരമായി ഹിന്ദുത്വം മാറി. ആദർശമില്ലാത്തതും, ലക്ഷ്യബോധമില്ലാത്തത്തതുമായ വിദ്ധ്യാഭ്യാസരീതി കുട്ടികളിൽ ലഹരി ഉൾപ്പെടെ ഉള്ളവയുടെ അടിമയാക്കി മാറ്റുന്നു. ആദർശ ബോധവും, ദേശഭക്തിയും, വ്യക്തിത്വവും, ഉള്ള ഓരോ വ്യക്തിയേയും സൃഷ്ടിച്ച് രാഷ്ട്രത്തോളം ഉയർത്തുക എന്നതാണ് രാഷ്ട്രീയ സ്വയംസേവക സംഘം ലക്ഷ്യം വെക്കുന്നതെന്നും എ.എം.കൃഷ്ണൻ പറഞ്ഞു.
രാഷ്ട്രത്തിൻ്റെ അനാദി ആയ സംസ്കാരത്തിൻ്റെ പുനസൃഷ്ടിയാണ് അയോധ്യയിൽ കണ്ടതെന്ന് സ്വാമി വേദാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണത്തിൽ പറഞ്ഞു. ഭാരതത്തിൻ്റെ ആദ്ധ്യാത്മികതയുടെ വളർച്ച ഭാരതത്തെ ലോകത്തിൻ്റെ മുന്നിൽ തല ഉയർത്തി നിൽക്കാൻ പ്രാപ്തമാക്കുന്നു. ഹിന്ദു സമൂഹത്തിലെ അനാചാരങ്ങളേയും, അദ്ധവിശ്വാസങ്ങളേയും ഇല്ലാതാക്കി ഹിന്ദു സമൂഹത്തെ മുന്നോട്ട് നയിക്കാൻ രാഷ്ട്രീയ സ്വയംസേവക സംഘത്തിന് കഴിയണം എന്നും സ്വാമി പറഞ്ഞു.
റിട്ടയേഡ് ജില്ലാ ജഡ്ജ് എസ്.സോമൻ(ശാബി രാധികാരി) വി.മുരളീധരൻ (ശിബിര കാര്യവാഹ്) എന്നിവർ പങ്കെടുത്തു.