ശാസ്താംകോട്ട .കെ.എസ്.എം.ഡി.ബി. കോളേജിൽ ആരംഭിച്ച 8 കേരള ബറ്റാലിയൻ എൻ.സി.സിയുടെ വാർഷിക ട്രെയിനിങ് ക്യാമ്പ് കൊല്ലം ഗ്രൂപ്പ് കമാൻഡർ ജി. സുരേഷ് കുമാർ സന്ദർശിച്ചു.
മാവേലിക്കരയിലെ 8 കേരള ബറ്റാലിയൻ എൻ.സി.സി യൂണിറ്റിലെ മുൻ കേഡറ്റായിരുന്ന അദ്ദേഹത്തിൻ്റെ സന്ദർശനം നിലവിലെ കേഡറ്റുകൾക്ക് പ്രചോദനമായി.
സമയം ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടതിൻ്റെ പ്രാധാന്യം ,ഈ വൈദഗ്ദ്ധ്യം വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ എങ്ങനെ വിജയത്തിലേക്ക് നയിക്കുമെന്ന് ഉദാഹരണം, ദേശീയോദ്ഗ്രഥനത്തിൻ്റെ പ്രാധാന്യം, രാജ്യത്തുടനീളമുള്ള യുവജനങ്ങൾക്കിടയിൽ ഐക്യവും അച്ചടക്കവും വളർത്തുന്നതിൽ എൻസിസി നിർണായക പങ്ക് വഹിക്കുന്നത് എങ്ങനെ,ഉന്നത വിദ്യാഭ്യാസത്തിലും തൊഴിൽ നേട്ടങ്ങളിലും കേഡറ്റുകളുടെ ഭാവി ഉദ്യമങ്ങൾക്ക് എൻസിസിയുടെ ഭാഗമാകുന്നത് എങ്ങനെ പ്രയോജനകരമാകും എന്നീ കാര്യങ്ങള്‍ ഗ്രൂപ്പ് കമാൻഡർ വിശദീകരിച്ചു.
മാവേലിക്കര 8 കേരള ബറ്റാലിയൻ എൻ.സി.സി യൂണിറ്റ് കമാൻഡർ കേണൽ വികാസ് ശർമ, സുബേദാർ മേജർ സി.മധു, ഡെപ്യൂട്ടി ക്യാമ്പ് കമാൻഡ് ക്യാപ്റ്റൻ. ഡോ. റ്റി. മധു, ക്യാമ്പ് ജെ.എസ്. സുരേഷ് കുമാർ, ബി.എച്ച്.എം സനിൽ,സി.എച്. എം. ജയകുമാർ അസോസിയേറ്റ് എൻ.സി.സി. ഓഫീസർ ലഫ്റ്റനൻ്റ് ഡോ.റെജി ജി.ഡി., ഫസ്റ്റ് ഓഫീസർ മനോജ്, സെക്കൻഡ് ഓഫീസർ രാജ്മോഹൻ, സെക്കൻഡ് ഓഫീസർ യമുന, തേർഡ് ഓഫീസർ രാജി, ജെ. സി. ഓ., പി.ഐ. സ്റ്റാഫ്, ജി.സി.ഐ. അഖില, സിവിലിയൻ സ്റ്റാഫ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
മെയ് 01 നു ആരംഭിച്ച ക്യാംപിൽ ഏകദേശം 600 കേഡറ്റുകൾ പങ്കെടുക്കുന്ന ഈ ക്യാപ് മെയ് 10 നു അവസാനിക്കും.