കൊല്ലം: ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷാഫലത്തിനായി ജില്ലയില്‍ കാത്തിരിക്കുന്നത് 30,357 വിദ്യാര്‍ഥികള്‍. എസ്.എസ്.എല്‍.സി ഫലം നാളെ പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 11 ദിവസം മുന്‍പാണ് ഇത്തവണത്തെ എസ്.എസ്.എല്‍.സി ഫല പ്രഖ്യാപനം. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫലങ്ങള്‍ 9ന് പ്രഖ്യാപിക്കും. 29,176 വിദ്യാര്‍ഥികളാണ് പ്ലസ് ടു ഫലത്തിനായി കാത്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മെയ് 25 നായിരുന്നു ഹയര്‍സെക്കന്‍ഡറി ഫലപ്രഖ്യാപനം. ഏപ്രില്‍ 3 മുതല്‍ 20 വരെ പതിനാല് ദിവസങ്ങളിലായി സംസ്ഥാനത്തൊട്ടാകെ 70 ക്യാംപുകളിലായി 10,863 അധ്യാപകരാണ് മൂല്യനിര്‍ണ്ണയ ക്യാംപില്‍ പങ്കെടുത്തത്.
ജില്ലയില്‍ എസ.്എസ്.എല്‍.സിക്ക് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയത് കൊല്ലം വിമലഹൃദയ ഗേള്‍സ് സ്‌കൂളിലാണ് -701പേര്‍. കടയ്ക്കല്‍ ജി.എച്ച്.എസാണ് തൊട്ടുപിന്നില്‍, 592 കുട്ടികള്‍. കൊല്ലം -വിദ്യാഭ്യാസ ജില്ലയില്‍ 16,268, പുനലൂര്‍- 6437, കൊട്ടാരക്കര- 7653 എന്നിങ്ങനെയാണ് പരീക്ഷ എഴുതിയവരുടെ കണക്ക്. 231 പരീക്ഷാകേന്ദ്രത്തിലായി 15,754 ആണ്‍കുട്ടികളും 14,603 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതിയത്. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് പ്ലസ് വണ്ണില്‍ 17,519 വിദ്യാര്‍ഥികളും പ്ലസ് ടുവില്‍ 29,176 വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതിയത്.
എസ്.എസ്.എല്‍.സി, ടി.എച്ച.്എസ്.എസ.്എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാഫലങ്ങള്‍ നാളെ വൈകിട്ട് 3.30 മുതല്‍ ലഭ്യമായി തുടങ്ങും. വിദ്യാഭ്യാസ മന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം വിവിധ വെബ്‌സൈറ്റുകള്‍ വഴി ഫലം പരിശോധിക്കാം. എസ്എസ്എല്‍സി പരീക്ഷാ ഫലം താഴെ പറയുന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാകും.
http://sslcexam.kerala.gov.in http://results.kite.kerala.gov.in
https://pareekshabhavan.kerala.gov.in
http://prd.kerala.gov.in